ജനശക്തി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ളബ്ബ്‌, രാമപുരം

1999 ൽ സ്ഥാപിതമായ (റെജി. നം: 591/99) ഈ ക്ലബ്ബിന്റെ രൂപീകരണത്തിന്‌ നേതൃത്വം നൽകിയത് കെ. ദാമോദരൻ, എം. ജനർദ്ദനൻ, കെ.വി. ബാബു, എൻ.വി. ഹരിദാസൻ, എൻ. സുനിൽ കുമാർ, എം.വി. ജലേഷ് കുമാർ, എം. രഞ്ജിത്, സിദ്ദിഖ്, സി. ദീപു എന്നിവരൊക്കെയായിരുന്നു.

ഇതുവരെ സ്വന്തമായി സ്ഥലമോ, കെട്ടിടമോ ഇല്ലാത്ത ഈ ക്ലബ്ബ് വാടകക്കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത്. നാടിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും പങ്കെടുത്ത് പുരോഗതി കൈവരിക്കാൻ ക്ലബ്ബിന്‌ കഴിഞ്ഞിട്ടുണ്ട്.

ചെമ്മഞ്ചേരി പങ്കജക്ഷൻ നമ്പ്യാർ നയിച്ച ചർമ്മരോഗചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി. കൂടാതെ വർഷംതോറും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

സ്പോർട്ട്സ് രംഗത്ത് കുറച്ച് നാൾ മുന്നെ വോളിബോൾ ടീം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ക്രിക്കറ്റ് ടീം നിലവിലുണ്ട്. ദാമോദരൻ കണ്ടത്തിൽ (പ്രസി), സി. വിജയൻ (സെക്രട്ടറി) എന്നിവർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക