റെഡ്‌ സ്റ്റാര്‍ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ളബ്ബ്‌, ആറാംവയല്‍

കൂവേരിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ചു ഏറെ നിരക്ഷരർ ഉണ്ടായിരുന്ന പ്രദേശമായിരുന്നു ആറാംവയൽ. അവരെ അക്ഷരലോകത്തേക്ക് നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തദ്ദേശവാസികളും സാമൂഹ്യപ്രവർത്തകരുമായ പി. ഗോപാലൻ, എം. മാധവൻ, എം.പി. കൊട്ടൻ, ടി.വി.സി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ ഉടലെടുത്ത കൂട്ടയ്മയാണ്‌ 1977 ഇൽ സ്ഥാപിതമായ റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (S-287/87).

നാടിന്റെ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണ ജനപങ്കാളിത്തം ലഭിക്കാറുണ്ട്. ഒരു ഗ്രന്ഥശാലാ രൂപീകരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. സ്ഥലവും കെട്ടിറ്റവും സ്വന്തമായുള്ള ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ടി.വി. ലക്ഷ്മണൻ പ്രസിഡന്റും, എ. സഹദേവൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക