തെയ്യം

തെയ്യംകലയില്‍ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു ഇവിടുത്തെ വണ്ണാന്‍, മലയ സമുദായക്കാര്‍. ഗുളികന്‍, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ മലയരും, മറ്റ്‌ തെയ്യങ്ങള്‍ വണ്ണാന്‍മാരും ആണ്‌ കെട്ടിയാറ്റുന്നത്‌. ഇവിടുത്തെ 'തടിക്കടവന്‍' പെരുവണ്ണാന്‍മാര്‍ക്ക്‌ മാത്രമാണ്‌ കണ്ണൂറ്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ 'കരിഞ്ചാമുണ്ഡി' കെട്ടിയാടുവാനുള്ള അവകാശം ലഭിച്ചിരുന്നത്‌. ഇതില്‍ പരേതനായ 'തടിക്കടവില്‍ ഒതേനപ്പെരുവണ്ണാന്‍' വടക്കേ മലബാറിലെ പ്രശസ്തനായ തെയ്യം കലാകാരനായിരുന്നു.

ചിണ്ടന്‍ പെരുവണ്ണാന്‍, കണ്ണന്‍ പെരുവണ്ണാന്‍, ചേപ്പറമ്പ്‌ കൃഷ്ണന്‍ പെരുവണ്ണാന്‍, രാമപ്പെരുവണ്ണാന്‍, ദാമോദരപ്പെരുവണ്ണാന്‍, ബാലന്‍ പെരുവണ്ണാന്‍, കുഞ്ഞിരാമന്‍ പെരുവണ്ണാന്‍, കൃഷ്ണന്‍ പെരുവണ്ണാന്‍ എന്നിവര്‍ ഇവിടുത്തെ വണ്ണാന്‍ സമുദായക്കാരായ തെയ്യം കലാകാരന്‍മാരാണ്‌. രാമന്‍ മുതുകുടന്‍, കണ്ണന്‍ മുതുകുടന്‍, കൃഷ്ണന്‍ പണിക്കര്‍, ലക്ഷ്മണന്‍ പണിക്കര്‍, ലജീഷ്‌ തുടങ്ങിയവര്‍ മലയ സമുദായക്കാരായ തെയ്യം കലാകാരന്‍മാരാണ്‌.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക