ആടിവേടന്‍

വറുതി പെയ്യുന്ന കര്‍ക്കടകത്തില്‍ ദുരിതമകറ്റാന്‍ ആടിവേടന്‍ എല്ല വീടുകളിലും എത്തുന്നു. മലയന്‍, വണ്ണാന്‍ സമുദായത്തില്‍ പെടുന്ന കുട്ടികളണ്‌ ഈ വേഷം കെട്ടുന്നത്‌. മലയാള മാസം കര്‍ക്കിടകം 8നും 16നും രണ്ട്‌ ദിവസങ്ങളിലായി വേടന്‍ കലാരൂപം വീടുകളിലെത്തുന്നു. കണ്ണാടിയില്‍ തണ്റ്റെ പ്രതിബിംബം കണ്ട്‌ വിസ്മയിച്ച്‌ പരമശിവന്‍ ബോധക്ഷയമുണ്ടായി ഇരുന്നുപോയെന്നും അവിടെ അറ്റുത്ത്‌ കണ്ട മണ്‍പുറ്റ്‌ തട്ടിയപ്പോള്‍ അതു പിലര്‍ന്ന്‌ മലയന്‍ ഉണ്ടായെന്നും, മലയന്‍ ജപിച്ച്‌ ഊതിയപ്പോള്‍ ശിവന്‌ ബോധം വീണ്ടുകിട്ടിയെന്നും ഐതിഹ്യം. ആമയുടെ ഓട്ടില്‍ ഭസ്മം കരുതി ഉടുക്ക്‌ കെട്ടിക്കൊണ്ട്‌ വീടുകളിലെത്തുന്ന വേടന്‍ വേഷം നെല്ലും, അരിയും ശേഖരിച്ച്‌ അവര്‍ മടങ്ങിപ്പോകുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക