ജയ്ഹിന്ദ്‌ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്‌, കൂവേരി

നാല്പ്പത്തൊന്ന് വർഷങ്ങൾക്കുമിന്നെ 1969 ഫെബ്രുവരി 7 ന്‌ കണ്ണൻ വൈദ്യർ, കോകുന്നത്ത് കുഞ്ഞമ്പു, എം.ഒ. കേശവൻ നമ്പ്യാർ, പാറയിൽ നാരായണൻ, ഐ.കെ. മാസ്റ്റർ, സി.വി. കുഞ്ഞിരാമൻ, ആനോത്ത് മുകുന്ദൻ, കെ. മുകുന്ദൻ, പി. രാഘവൻ, പി.വി. രാഘവൻ, ടി.കെ. കുഞ്ഞൊക്കോരൻ, പി. ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ കൂവേരിക്കടവിൽ ആരംഭിച്ച സ്ഥാപനമാണ്‌ ജയ്ഹിന്ദ്‌ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്‌.

 

അഭിനേതാക്കളെ വളർത്തുന്നതിനും, പ്രോത്സഹിപ്പിക്കുന്നതിനും മികച്ച പ്രവർത്തനങ്ങളായിരുന്നു ആദ്യകാലങ്ങളിൽ നടത്തിയിരുന്നത്. നാടക പ്രവർത്തനങ്ങൾക്ക് സജീവ സാന്നിദ്ധ്യമായിരുന്നു പി.വി. ഫൽഗുനൻ മാസ്റ്റർ. സ്പോർറ്റ്സ് രംഗത്ത് രാജൻ മാസ്റ്റർ, പി.വി. മാധവൻ മാസ്റ്റർ, യു. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരുടെ സേവനം വിലപ്പെട്ടതായിരുന്നു. ഡോ: ടി. രാധാകൃഷ്ണൻ നടത്തിയ നാടകപ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. തുടർന്ന് നേതൃസ്ഥാനം വഹിച്ച കൂവേരി രാഘവനും നാടക കലയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ മികച്ച പങ്ക് വഹിച്ചിരുന്നു.

 

കെ.വി. വിനോദ്(പ്രസിഡന്റ്), കെ. സുവർണ്ണൻ (സെക്രട്ടറി) എന്നിവർ ഈ സ്ഥാപനത്തിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നല്കുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക