പറക്കോട് ശ്രീ മുത്തപ്പന്‍ മഠപ്പുര

ചപ്പാരപ്പടവിനു സമീപം പറക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തിരുവപ്പന, വെള്ളാട്ടം, ഊട്ടുംവെള്ളാട്ടം, നിത്യ പയംകുറ്റി, ചുറ്റുവിളക്ക് എന്നിവ വഴിപാടായി നടത്തുന്നുണ്ട്. അഞ്ചുവർഷത്തോളം പൊടിക്കളമായിരുന്നപ്പോൾ താഴത്തുവളപ്പിൽ കുഞ്ഞിരാമൻ എന്നയാളും പിന്നീട് സി. ഭാസ്കരൻ, സി. സത്യൻ എന്നിവരും പയംകുറ്റിയും മറ്റ് കർമ്മങ്ങളും നടത്തിവരുന്നു. പി.പി. ഭാസ്കരൻ പ്രസിഡന്റും എ. കുഞ്ഞിക്കണ്ണൻ സെക്രട്ടറിയുമായ ജനകീയ കമ്മിറ്റിയാണ്‌ ദൈനം ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. മീനം 18,19,20 തീയതികളിൽ പ്രതിഷ്ഠാദിനമഹോത്സവം നടത്താറുണ്ട്. തുലാം 15നു നിറ നടത്തുന്നു. സ്ഥലദേവതയ്ക്ക് കലശം പൊട്ടൻ ദൈവത്തിനു ഗുളികൻ, പൂജ എന്നിവ നടത്താറുണ്ട്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക