നാടന്‍കലാ പരിചയക്കളരി
Written by സെക്രട്ടറി   

യുവജന വായനശാല & ഗ്രന്ഥാലയം
റജി.നമ്പര്‍ 13TPA 4554

നാടന്‍കലകളും, കളികളും, കഥകളുമെല്ലാം കാലമെടുത്തുപോയിട്ട് ഏറെയായി. മങ്ങിയ നിറങ്ങളിലെ അവ്യക്തമായ ചിത്രങ്ങളായി അവ മനസ്സിന്റെ സങ്കുചിതമായ ക്യാന്‍വാസില്‍ ഓരം പറ്റി നില്‍ക്കുന്നു. പഴമയ്ക്കും പുതുമയ്ക്കും അവ ഇന്ന് ഒരേ പോലെ അന്യം.

ഓര്‍മ്മയുടെ വീണ്ടെടുപ്പ് കാലം ആവശ്യപ്പെടുന്നുണ്ട്. അത് ചരിത്രപരം തന്നെയാണ്. നാടന്‍കലകളുടെ കളിപ്പാട്ടങ്ങളുടെ സമൃദ്ധമായ കലാസദ്യ ഒരുക്കുകയാണ്. കൂവേരിയുടെ പ്രിയപ്പെട്ട ശ്രീ. സി.വി. കുഞ്ഞിരാമന്‍ 2010 നവംബര്‍ 17 ന് രാവിലെ 9:30 ന് നടക്കുന്ന നാടന്‍കലാപരിചയക്കളരിക്ക് നേതൃത്വം നല്‍കും. പഴമയുടെ വിസ്മയലോകത്തേക്ക് സ്വാഗതം.

കാര്യപരിപാടി
സ്വാഗതം : വി.വി. ശ്രീകാന്ത്‌ (സെക്രട്ടറി)
അദ്ധ്യക്ഷന്‍ : പി.പി. നാരായണന്‍ നമ്പ്യാര്‍ (പ്രസിഡന്‍റ്)
ഉദ്ഘാടനം : സുനിജ ബാലകൃഷ്ണന്‍ 
(പ്രസിഡന്‍റ്, ചപ്പാരപ്പടവ്‌ ഗ്രാമപ്പഞ്ചായത്ത്)
ആശംസ : സി.കെ. പത്മനാഭന്‍ (മെമ്പര്‍, 13-ാം വാര്‍ഡ്‌)
ക്ലാസ്സ്‌ : സി.വി. കുഞ്ഞിരാമന്‍
നന്ദി : പി.വി. ഭാസ്കരന്‍ (വൈസ്‌ പ്രസിഡന്‍റ്)

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക