പ്രകൃതി സംരക്ഷത്തിലൂന്നിക്കൊണ്ടുള്ള വികസനം നടപ്പാക്കാന്‍ ഗവണ്മെന്റ് ശ്രദ്ധിക്കണം : പ്രൊഫ: പി. ലക്ഷ്മണന്‍
സെമിനാര്‍ - പഞ്ചായത്തീരാജും പ്രകൃതി സംരക്ഷണവും
ഗവണ്‍മെന്റ് വികസന പരിപാടികള്‍ നടപ്പാക്കുമ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തണമെന്ന് പ്രൊഫ: പി. ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു. വരുംതലമുറകള്‍ക്ക് ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നും നമ്മുടെ നദികളും ജൈവസമ്പത്തും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂവേരി യുവജന വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച പഞ്ചായത്തീരാജും പ്രകൃതി സംരക്ഷണവും എന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പി. നാരായണന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക്‌ മെമ്പര്‍ കെ. മനോജ്‌ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‍ ചോദ്യോത്തരവേളയും സംഘടിപ്പിച്ചു. എ.പി.കെ. അരവിന്ദാക്ഷന്‍ സ്വാഗതവും, വി.വി. ശ്രീകാന്ത് നന്ദിയും പറഞ്ഞു.

സ്വാഗതം സ്വാഗതം
അധ്യക്ഷന്‍ അധ്യക്ഷന്‍
സെമിനാര്‍ അവതരണം സെമിനാര്‍ അവതരണം
സെമിനാര്‍ അവതരണം സെമിനാര്‍ അവതരണം
മുഖ്യപ്രഭാഷണം മുഖ്യപ്രഭാഷണം
നന്ദി നന്ദി

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക