മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ട മഹോത്സവം :: ഫണ്ട് ഉദ്ഘാടനം
v-dakshinamoorthi.jpg
കൂവേരി ശ്രീ മുച്ചിലോട് ഭഗവതി ക്ഷേത്രത്തില്‍ രണ്ട് ദാശാബ്ദക്കാലത്തിനു ശേഷം (2012 ഫെബ്രുവരി 28,29, മാര്‍ച്ച് 1,2 തീയതികളില്‍ ) നടക്കുവാന്‍ പോകുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന ഫണ്ട് ഉദ്ഘാടനം 24-12-2010 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് സംഗീത സരസ്വതി വി.ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു. ഭാര്‍ഗ്ഗവി ഭരതന്‍ (ഭഗവതി, കീഴുന്ന) നല്‍കുന്ന ആദ്യ ഫണ്ട് കരിവെള്ളൂര്‍ വെല്യച്ഛന്‍ പ്രമോദ്‌ കോമരം സ്വാമികളില്‍ നിന്നും ഏറ്റുവാങ്ങുന്നു.

ചടങ്ങില്‍ ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.പി. നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. വാണിയ സമുദായ ആചാര സമിതി സംസ്ഥാന പ്രസിഡന്‍റ് വി.വി. ഗോവിന്ദന്‍ കോമരം ആശംസകളര്‍‍പ്പിച്ച് സംസാരിക്കുന്നു. ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. രാജഗോപാല്‍ സ്വാഗതവും, സാമ്പത്തിക കമ്മിറ്റി ജോ.കണ്‍വീനര്‍ വി.പി. കുഞ്ഞപ്പന്‍ നന്ദിയും പ്രകാശിപ്പിക്കുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക