മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ട മഹോത്സവം :: ഫണ്ട് ഉദ്ഘാടനം
uthghatanam.jpg
മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ട മഹോത്സവ ഫണ്ട് ഉദ്ഘാടനം സംഗീത സരസ്വതി വി.ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ 24-12-2010 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് മുച്ചിലോട്ട് ഭഗവതി ക്ഷേത്രസന്നിധിയില്‍ വച്ച് നിര്‍വ്വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി.പി. നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഭാര്‍ഗ്ഗവി ഭരതന്‍ (ഭഗവതി, കീഴുന്ന) നല്‍കിയ ആദ്യഫണ്ട് കരിവെള്ളൂര്‍ വെല്യച്ഛന്‍ പ്രമോദ്‌ കോമരം ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്ക് കൈമാറി. പ്രമോദ്‌ കോമരം, വാണിയ സമുദായ ആചാര സമിതി സംസ്ഥാന പ്രസിഡന്‍റ് വി.വി. ഗോവിന്ദന്‍ കോമരം, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ഏരിയാ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ ആശംസകളര്‍‍പ്പിച്ച് സംസാരിച്ചു. ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. രാജഗോപാല്‍ സ്വാഗതവും, സാമ്പത്തിക കമ്മിറ്റി ജോ.കണ്‍വീനര്‍ വി.പി. കുഞ്ഞപ്പന്‍ നന്ദിയും പറഞ്ഞു.


 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക