കാട്ടാമ്പള്ളി മുത്തപ്പന്‍ ദേവസ്ഥാനം :: പ്രതിഷ്ഠാദിനവും തിരുവപ്പന മഹോത്സവവും

കാട്ടാമ്പള്ളി മുത്തപ്പന്‍ ദേവസ്ഥാനത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനവും തിരുവപ്പന മഹോത്സവവും 2011 ജനുവരി 14,15,16 എന്നീ തീയതികളിൽ നടക്കുന്നു.

14-01-2011 ന്‌ വെള്ളിയാഴ്ച 4 മണിക്ക് രാമപുരം ശ്രീ അയ്യപ്പ ഭജനമഠത്തില്‍ നിന്നും ‘കലവറ നിറയ്ക്കല്‍ ’ ഘോഷയാത്ര, 15-01-2011 ന്‌ ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രമുഖ താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ പൂന്തോട്ടത്തില്‍ ‘പുടവര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടി’ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും പൂജയും, ഉച്ചകഴിഞ്ഞ് 2 മണിക്ക് ‘ദൈവത്തിനെ മലയിറക്കല്‍ ’, വൈകുന്നേരം 4 മണിക്ക് ‘ശ്രീ മുത്തപ്പന്‍ വെള്ളാട്ടം’, രാത്രി 12 മണിക്ക് ‘കളിക്കപ്പാട്ട്’ തുടര്‍ന്ന്‍ ‘കലശം എഴുന്നള്ളത്ത്’, ‘വർണ്ണശബളമായ കാഴ്ച്ചവരവ്’, 16-01-2011 ന്‌ ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ‘തിരുവപ്പന’ എന്നീ ചടങ്ങുകള്‍ നടക്കുന്നു. 15-01-2011 ന്‌ രാത്രിയും, 16-01-2011 ന്‌ ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കും.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക