പുന:പ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവം
പുന:പ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവം

കൂവേരി ശ്രീ വള്ളിക്കടവ് പുതിയഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവം 2012 ജനുവരി 26 മുതല്‍ ഫെബ്രുവരി 2(1187 മകരം 12 മുതല്‍ 19 വരെ) നടക്കുന്നു. പുന:പ്രതിഷ്ഠാ കര്‍മ്മം 2012 ജനുവരി 30ന്(മകരം 16) രാവിലെ 9:30നും 10:45നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ബ്രഹ്മശ്രീ ഇരുവേശ്ശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂത്രിപാടിന്റെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കുന്നു

തീയതി സമയം  
26-01-2012 വ്യാഴം(മകരം 12) വൈകു: 3 മണിക്ക് കലവറ നിറക്കല്‍ (കൂവേരി സോമേശ്വരി ക്ഷേത്രത്തില്‍ നിന്നും ഐവളപ്പ് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും ആരംഭിക്കുന്നു.
27-01-2012 വെള്ളി(മകരം 13) രാവിലെ 8 മണി മുതല്‍ ഗണപതി ഹോമം, സുദര്‍ശ്ശന ഹോമം
വൈകു: 5 മണിക്ക് ശില്പികളില്‍ നിന്ന് പള്ളിയറകളും, പീഠങ്ങളും ഏറ്റുവാങ്ങല്‍.
സുദര്‍ശ്ശന ഹോമം, ആവാഹനം, ശുദ്ധിക്രിയകള്‍
28-01-2012 ശനി(മകരം 14) രാവിലെ 7:30 മഹാഗണപതി ഹോമം
ബാലാലയത്തില്‍ ബിംബ ശുദ്ധി ക്രിയകള്‍
അനുജ്ഞാനകലശ പൂജ
കലശാഭിഷേകം
ഉച്ചപൂജ, തില ഹോമം, സായൂജ്യ പൂജ
വൈകു 5 മണി മുതല്‍ പുതിയ പീഠങ്ങളുടെ അധിവാസ ക്രിയകള്‍,
പുതിയ പള്ളിയറയില്‍ ശുദ്ധിക്രിയകള്‍
ചോന്നമ്മയുടെ പള്ളിയറയില്‍ പ്രസാദശുദ്ധി, വാസ്തുബലി
29-01-2012 ഞായര്‍ (മകരം 15) രാവിലെ ഗണപതി ഹോമം
സംഹാരതത്വ ഹോമം
കലശ പൂജ
പ്രാര്‍ത്ഥന പൂജ
അഭിഷേകം
ശയ്യാപൂജ
ജിവോദ്വാസനം
ജീവകലശ പൂജ
ജീവ കലശങ്ങളും പീഠങ്ങളും ശയ്യയില്‍ എഴുന്നള്ളിക്കല്‍, പഴയ പീഠങ്ങള്‍ സംസ്കരിക്കല്‍
വൈകു: 5 മണി മുതല്‍ അധിവാസ ഹോമം, അധിവാസ ക്രിയ
30-01-2012 തിങ്കള്‍ (മകരം 16) ഗണപതി ഹോമം, ബ്രഹ്മകലശ പൂജ
പ്രസാദ പ്രതിഷ്ഠ
പ്രതിഷ്ഠാസ്ഥാനത്ത് പ്രത്യേക പൂജകള്‍
നന്ദിമുഖം
പുണ്യാഹം
പീഠങ്ങളും ജീവകലശങ്ങളും ശ്രീലകത്തേക്ക് എഴുന്നള്ളിക്കല്‍
മുഹൂര്‍ത്തകാലമായാല്‍ പ്രായശ്ചിത്ത ദാനം, മുഹൂര്‍ത്തദക്ഷിണ ഇവചെയ്ത്
പുനപ്രതിഷ്ഠ
ജീവകലശാഭിഷേകം, ജീവവാഹന പ്രാണപ്രതിഷ്ഠ, കലശാഭിഷേകം, ഉച്ചപൂജ, പ്രസാദവിതരണം, താഴികക്കുടം വെക്കല്‍, കലശാഭിഷേകം, കര്‍മ്മ ദക്ഷിണ, അന്നദാനം
01-02-2012 ബുധന്‍( (മകരം 18) വൈകു: 5 മണിക്ക് കളിയാട്ടാരംഭം
രാത്രി 10 മണിക്ക് വര്‍ണ്ണശബളമായ കാഴ്ചവരവ്, കരിമരുന്ന് പ്രയോഗം
02-02-2012 വ്യാഴം (മകരം 19) പുലര്‍ച്ചെ 4 മണി മുതല്‍ തെയ്യക്കോലങ്ങളുടെ പുറപ്പാട്
ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ അന്നദാനം
വൈകു: 7 മണിക്ക് ആറാടിക്കല്‍
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക