മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടം - വരച്ചുവെക്കൽ ചടങ്ങ്

വരച്ചുവെക്കൽ ചടങ്ങ്മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വരച്ചുവെക്കൽ ചടങ്ങ് ശനിയാഴ്ച(25-02-2012) ക്ഷേത്രമുറ്റത്ത് നടന്നു. ജ്യോതിഷരത്നം പ്രഭാകരൻ ജ്യോത്സർ ചടങ്ങിന് നേതൃത്വം കൊടുത്തു. അന്തിത്തിരിയൻ വിളക്ക് തെളിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. ദേവീഹിതത്തിൽ നടുവിലെ പൊടിക്കളം‌പറമ്പിൽ രാമപ്പെരുവണ്ണാന്റെ മകൻ, പൊടിക്കളം‌പറമ്പിൽ സുനിൽ പെരുവണ്ണാനെ(35 വയസ്സ്) കോലധാരിയാക്കുവാൻ തീരുമാനിച്ചു. ചടങ്ങിനുശേഷം അടിയന്തിരം നടന്നു. ശേഷം കോലധാരിക്ക് അടയാളം കൊടുത്തു.

ഇനി വ്രതശുദ്ധിയുടെ നാളുകൾ

കോലധാരിയായതോടെ ഭഗവതിയുടെ തിരുമുടിയുയരുന്നതുവരെ വ്രതശുദ്ധിയോടെ കഴിയേണം. 15ആം വയസ്സിൽ പാടാർകുളങ്ങര വീരൻ തെയ്യം കെട്ടിയാണ് സുനിൽ പെരുവണ്ണാൻ ആചാരക്കാരനായത്. 19ആം വയസ്സിൽ പുതിയ ഭഗവതി കെട്ടിയാടിച്ച് പട്ടും വളയും കിട്ടി. അമ്മ ശ്രീദേവി, ഭാര്യ ശ്രീകല, മകൾ അഞ്ജന.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക