മുച്ചിലോട്ട് പെരുങ്കളിയാട്ടം - ഒന്നാം കളിയാട്ടം

പെരുങ്കളിയാട്ടത്തിന്റെ ഒന്നാം ദിനത്തിൽ രാവിലെ 7 മണിക്ക് നടതുറന്നതിനുശേഷം താന്ത്രിക കർമ്മങ്ങളും കലശം കുളി, ഉച്ചയ്ക്ക്ശേഷം 2:30നു ഗണപതിക്ക് വെക്കൽ ചടങ്ങ്, 3നു മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, 7നു തൽസ്വരൂപം ദൈവത്തിന്റെ വെള്ളാട്ടം, 8:30നു പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം എന്നിവ നടന്നു.

സാംസ്കാരിക ഘോഷയാത്ര

സാംസ്കാരിക ഘോഷയാത്ര വാദ്യമേളകളുടേയും, മുത്തുക്കുടകളുടേയും, കരയാട്ടം, കാവടിയാട്ടം, മയിലാട്ടം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ കൂവേരി വള്ളിക്കടവ് ക്ഷേത്ര പരിസരത്തുനിന്നും വൈകുന്നേരം 5:30നു ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര വിവിധകേന്ദ്രങ്ങളിലെ ഭക്തിനിർഭരമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ചപ്പാരപ്പടവ് ടൗൺ വലയംവച്ച് ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു.

സാംസ്കാരിക സമ്മേളനം

സാംസ്കാരിക സമ്മേളനം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആഘോഷക്കമ്മറ്റി ചെയർമാൻ പി.പി. നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ.പി.പി ബാൽലൻമാ സ്റ്റർ സ്മരണിക പ്രകാശനം നടത്തി. കരിവെള്ളൂർ വല്യച്ചൻ പ്രമോദ് കോമരം സ്മരണിക ഏറ്റുവാങ്ങി. ആചാരസമിതി സംസ്ഥാന പ്രസിഡണ്ട് ഗോവിന്ദൻ കോമരം മുഖ്യപ്രഭാഷണം നടത്തി.

ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് സുനിജ ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് മെമ്പർ എം.വി. രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.വി. റീത്ത, വാർഡ് മെമ്പർ സി.കെ. പത്മനാഭൻ, കൂവേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എം. പ്രകാശൻ, വള്ളിക്കടവ് ശ്രീ പുതിയഭഗവതി ക്ഷേത്രം നവീകരണകമ്മറ്റി ചെയർമാൻ സി.സി. കുഞ്ഞിരാമൻ നമ്പ്യാർ, സ്മരണിക കമ്മറ്റി ചെയർമാൻ ഐ.കെ. മാസ്റ്റർ, ശ്രീ സോമേശ്വരി ക്ഷേത്രം കൂവേരി സെക്രട്ടറി കെ.വി. രാഘവൻ, പടപ്പേങ്ങാട് ശ്രീ സോമേശ്വരി ക്ഷേത്രം പ്രസിഡണ്ട് കെ.വി. ജനാർദ്ദനൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ആഘോഷക്കമ്മറ്റി ജനറൽ കൺവീനർ കെ. രാജഗോപാലൻ സ്വാഗതവും സ്മരണിക കമ്മറ്റി കൺവീനർ പി. ചന്ദ്രശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടർന്ന് ശ്രീ ശങ്കര ചെമ്പൈ അവാർഡ് ജേതാവ് കുമാരി ദീപ്ന. പി. നായർ സംഗീത കച്ചേരി നടത്തി. അനന്തു രാജ്, മാസ്റ്റർ സനന്തു രാജ് എന്നിവർ അവതരിപ്പിച്ച ഇരട്ടത്തായമ്പക, കൂവേരിയിലേയും പരിസരപ്രദേശങ്ങളിലേയും കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. 12 മണിക്ക് മൂവർത്തോറ്റം നടന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക