മുച്ചിലോട്ട് പെരുങ്കളിയാട്ടം - രണ്ടാം കളിയാട്ടം

പെരുങ്കളിയാട്ടത്തിന്റെ രണ്ടാം ദിനത്തിൽ പുലർച്ചെ 3 മണിക്ക് പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട്, 9 മണിക്ക് പുലിയൂർ കാളിയുടെ പുറപ്പാട്, വൈകുന്നേരം 3 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, 7 മണിക്ക് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം എന്നിവ നടന്നു.

മതമൈത്രി സമ്മേളനം

പ്രശസ്ത ഗാന്ധിയൻ ചിന്തകൻ കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്യുന്നു പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ മതമൈത്രി സമ്മേളനം പ്രശസ്ത ഗാന്ധിയൻ ചിന്തകൻ കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊഫ: പി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ചിന്മയ മിഷൻ സ്വാമിനി അപൂർവ്വാനന്ദ സരസ്വതി, അബ്ദുൾ ഷുക്കൂർ ഫൈസി എന്നിവർ പ്രഭാഷണം നടത്തി. എം.വി. പദ്മനാഭൻ(കാരണവർ) ആശംസകളർപ്പിച്ചു. ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ സനത് കെ. പാറയിൽ സ്വാഗതവും സുശാന്ത് നന്ദിയും പറഞ്ഞു.

രാത്രി 10 മണിക്ക് ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദനും, ശിഖാപ്രഭാകറും നയിച്ച ഗാനമേള അരങ്ങേറി.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക