മുച്ചിലോട്ട് പെരുങ്കളിയാട്ടം - മൂന്നാം കളിയാട്ടം

പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ പുലർച്ചെ 3 മണിക്ക് പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട്, 8 മണിക്ക് പുലിയൂർ കാളിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2 മണിക്ക് അടിച്ചുതളി തോറ്റം, 3:30നു കൂത്ത്, 5 മണിക്ക് ഉച്ചത്തോറ്റം, 6:30നു മംഗലകുഞ്ഞുങ്ങളുടെ കളിയാട്ടത്തിന് കൂട്ടൽ, 7:30നു തൽസ്വരൂപം ദൈവത്തിന്റെ വെള്ളാട്ടം, 8 മണിക്ക് കൂവേരി ഐവളപ്പ് മടപ്പുരയിൽ നിന്നും കാഴ്ചവരവ് എന്നിവ നടന്നു.

സാംസ്കാരിക സമ്മേളനം

കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നുപെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിനാൻസ് കമ്മറ്റി ചെയർമാൻ എ.പി.കെ. ദാമോദരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ആർ.സി. കരിപ്പത്ത്, മുഹമ്മദ് കീത്തേടത്ത് എന്നിവർ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മനോജ് കുമാർ, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അലി, കെ.വി. രാഘവൻ, പി.ടി. ജോൺ, ആഘോഷകമ്മറ്റി ചെയർമാൻ പി.പി. നാരായണൻ നമ്പ്യാർ, പഞ്ചായത്ത് മെമ്പർമാരായ ടി. പത്മിനി, എം.സി. മമ്മു എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ അരവിന്ദാക്ഷൻ എ.പി.കെ സ്വാഗതവും ആഘോഷകമ്മറ്റി കൺവീനർ കെ. രാജഗോപാൽ നന്ദിയും പറഞ്ഞു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക