മുച്ചിലോട്ട് പെരുങ്കളിയാട്ടം - നാലാം കളിയാട്ടം

പെരുങ്കളിയാട്ടത്തിന്റെ നാലാം ദിനത്തിൽ പുലർച്ചെ 4:30നു പുലിയൂർ കണ്ണൻ ദൈവം, 5 മണിക്ക് തത്സ്വരൂപൻ ദൈവം എന്ന്ീതെയ്യക്കോലങ്ങളുടെ പുറപ്പാട് നടന്നു. ശേഷം കൊടിയിലത്തോറ്റവും മേലേരി കൂട്ടലും നടന്നു. തുടർന്ന് 7 മണിക്ക് നരമ്പിൽ ഭഗവതി, 10 മണിക്ക് കണ്ണങ്ങാട്ട് ഭഗവതി, 10:30നു പുലിയൂർ കാളി, 11 മണിക്ക് മടയിൽ ചാമുണ്ഡി, 11:30നു വിഷ്ണുമൂർത്തി, 1 മണിക്ക് ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ പുറപ്പെട്ടു. ഉച്ചയ്ക്ക് 2 മണിക്ക് മേലേരി കയ്യേൽക്കൽ നടന്നു ശേഷം 2:30നു മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഭഗവതിദർശനത്തിനും അനുഗ്രഹത്തിനുമായി വിവിധ ദേശങ്ങളിൽ നിന്നും എത്തി.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക