ശ്രീ മുത്തപ്പന്‍ ദേവസ്ഥാനം, കാട്ടാമ്പള്ളി

 

 

കാട്ടാമ്പള്ളി പ്രദേശത്തുള്ള കുറച്ച്‌ മുത്തപ്പഭക്തര്‍ കുന്നത്തൂര്‍പ്പാടിയില്‍ പോയി മുത്തപ്പണ്റ്റെ തൃക്കൈകൊണ്ട്‌ വിളക്കു വാങ്ങിച്ച്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ വച്ച്‌; ആദ്യമൊക്കെ പയംകുറ്റി കഴിച്ചും, പിന്നീട്‌ 4 വര്‍ഷത്തോളം വെള്ളാട്ടവും കഴിച്ചു.

1997 നവംബര്‍ മാസം 22-നു ശ്രീ ചേണിച്ചേരി പത്മനാഭന്‍ നമ്പ്യാര്‍ പ്രസിഡണ്റ്റും ശ്രീ സി. പത്മനാഭന്‍ സെക്രട്ട്രറിയുമായ എക്സിക്യൂട്ട്‌ കമ്മിറ്റി നിലവില്‍ വന്നു. കാട്ടാമ്പള്ളി പ്രദേശത്തുള്ള 45 വീട്റ്റുകാരില്‍ നിന്ന്‌ വരിസംഖ്യ എടുത്തും, കൂവേരി ദേശത്തുള്ള ഭക്തജനങ്ങളുടെ സഹായസഹകരണത്തോടു കൂടിയും 2001 മകരം 1, 2 തീയ്യതികളില്‍ ക്ഷേത്രപ്രതിഷ്ഠ ശ്രീ ബ്രഹ്മശ്രീ പൂന്തോട്ടത്തില്‍ പുടവര്‍ ഇല്ലത്ത്‌ വാസുദേവന്‍ നമ്പൂതിരിപ്പാടിണ്റ്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. എല്ലാ വര്‍ഷവും മകരം 1, 2 തീയ്യതികളില്‍ പ്രതിഷ്ഠാദിനവും തിരുവപ്പനയും വെള്ളാട്ടവും നടത്തുന്നു.

എല്ലാ മലയാള മാസവും രണ്ടാമത്തെ ഞായറാഴ്ച്ച നേര്‍ച്ച വെള്ളാട്ടം കഴിക്കുന്നതു കൂടാതെ ഭക്തജനങ്ങളുടെ ആവശ്യപ്രകാരം കഴിച്ചുകൊടുക്കുകയും, എല്ലാ ബുധനാഴ്ച്ചയും ശനിയാഴ്ച്ചയും പയംകുറ്റിയും കഴിക്കുന്നു.

റജി: നമ്പര്‍ S-431/09 ഉള്ള ഈ ക്ഷേത്രം ഇപ്പോള്‍ ശ്രീ സി. ഹരീഷ്‌ പ്രസിഡണ്റ്റും, ശ്രീ വി.വി. രമേശന്‍ സെക്രട്ടറിയുമായ എക്സിക്യുട്ട്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഈ നാട്ടിലുള്ള ഭക്തജങ്ങളുടെ സഹായ സഹകരണങ്ങളോടു കൂടി ക്ഷേത്ര കാര്യങ്ങള്‍ ഭംഗിയായി നടത്തിവരുന്നു.

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക