തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ളാവില്‍

ഉദ്ദേശം 1000 വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രമാണിത് എന്നു പഴമക്കാർ പറയുന്നു. വെള്ളാവിലെ മണിയാൽ ചെമ്പോത്തില്ലം വകയായ ഈ ക്ഷേത്രം പിന്നീട് മണിയാൽ കോക്കുന്നം ഇല്ലത്തിന്റെ കീഴിലായി. നമ്പൂതിരിമാർക്ക് സാമ്പത്തിക തകർച്ച വന്നതുമൂലം ചെരിക്കൻ മലയും മഠം പറമ്പും കുറ്റൂർ വേങ്ങയിൽ നായനാർക്ക് പണയപ്പെടുത്തുകയും ശാന്തിനടത്താനുള്ള അവകാശം അവർക്ക് വാക്കാൽ നല്കുകയും ചെയ്തു.

1960കളിൽ നാട്ടുകാർക്ക് ക്ഷേത്രം കുറേക്കൂടി നല്ല നിലയിൽ നടത്തണമെന്ന അഭിപ്രായമുണ്ടായി. പിന്നീട് 1980 ൽ നാട്ടുകാരും മണിയാൽ പൂങ്കുന്നം നമ്പൂതിരിയും കൂടി റജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. ഇന്നു ക്ഷേത്രം വലരെയധികം പുരോഗമിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പരിശ്രമം കൊണ്ട് ജീർണ്ണോദ്ധാരണ പ്രവർത്തനം നല്ല നിലയിൽ നടന്നുവരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക