ശ്രീ മുത്തപ്പന്‍ മടപ്പുര, എളമ്പേരം

ദേശവാസികളായ മൂന്ന് ഭക്തന്മാര്‍ ഒരുമിച്ചിരുന്നപ്പോള്‍ അവര്‍ക്ക് തോന്നിയ ആശയം. അതുപ്രകാരം ഇന്ന് മടപ്പുര സ്ഥിതിചെയ്യുന്നതിന്‌ കിഴക്കുഭാഗത്തായി തളിപ്പറമ്പ് ആലക്കോട് റോഡരികില്‍ എളമ്പേരത്ത് മുത്തപ്പനെ മനസ്സില്‍ കരുതി ഒരു കുത്തുവിളക്ക് കത്തിച്ച് വെക്കുകയും അതിന്‌ ചുറ്റും രണ്ട് മൂന്ന് കല്ലുകൾ എടുത്ത് വെക്കുകയും ദീപം തെളിയിച്ചുകൊണ്ടിരിക്കെ, നാട്ടുകാരെ എല്ലാം അറിയിച്ച് ഒരു പയംകുറ്റി വെക്കുകയും തുടര്‍ന്ന് ഇവിടെ ഒരു മടപ്പുര ഉണ്ടാക്കണമെന്ന ആശയം ഉടലെടുക്കുകയും ചെയ്തു. അത്പ്രകാരം വിപുലമായ ഒരു കമ്മിറ്റി അന്ന് രൂപീകരിക്കുകയും, മടപ്പുരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ദേശവാസികളുടേയും, അന്യദേശക്കാരുടേയും സഹായസഹകരണത്താല്‍ മടപ്പുര നിര്‍മ്മാണം പൂര്‍ത്തിയായി.


2004 ഫെബ്രുവരി മാസം 25നു (1179 കുംഭമാസം 12നു) ബുധനാഴ്ച ബ്രഹ്മശ്രീ: പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂത്തിരി പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച് മുത്തപ്പനെ എളമ്പേരം ഇവിടെ കുടിയിരുത്തി. 26നു (1179 കുംഭമാസം 13നു) വ്യാഴാഴ്ച്ച പയങ്കുറ്റി വെള്ളാട്ടവും, അന്തിത്തിറയും കെട്ടിയാടി. 27, 28 (1179 കുംഭമാസം 14, 15) വെള്ളി, ശനി എന്നീ തീയതികളില്‍ തിരുവപ്പന ഉത്സവം കൊണ്ടാടുകയും ചെയ്തു. ഇവിടെ തിരുവപ്പനയ്ക്കും, വെള്ളാട്ടത്തിനും വെവ്വേറെ പീഠത്തിന്മേല്‍ പ്രതിഷ്ഠ.


തുടര്‍ന്ന് എല്ലാവര്‍ഷവും കുംഭമാസം പിറന്ന് ആദ്യത്തെ ശനിയും ഞായറും ദിവസങ്ങളില്‍ മടപ്പുരയില്‍ മഹോത്സവം കൊണ്ടാടുന്നു. എല്ലാവര്‍ഷവും തുലാമാസത്തില്‍ മൂന്നാമത്തെ ഞായറാഴ്ച്ച മടപ്പുരയില്‍ പുത്തരിവെള്ളാട്ടം കെട്ടിയാടിക്കുന്നു. പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞശേഷം എല്ലാ ബുധനും, ശനിയും ദിവസങ്ങളില്‍ സന്ധ്യാ നേരത്ത് ഭക്തരുടെ നേര്‍ച്ചയായി പയങ്കുറ്റിയും, മടപ്പുര കമ്മിറ്റിയുടെ വകയായി എല്ലാമാസവും സംക്രമ കര്‍മ്മങ്ങളും ചെയ്തുവരുന്നു.


മടപ്പുര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ ശേഷം ഇന്നു കാണുന്ന കഴകപ്പുര, ഓഫീസ്, ഊട്ടുപുര, ഭണ്ഡാരം, നടപ്പന്തല്‍ എന്നിവയും നിര്‍മ്മിച്ചു. മടപ്പുരയുടെ കീഴിലുള്ള വീട്ടുകാരുടെ അധീനതയിലാണ്‌ മടപ്പുരയുടെ ഭരണകാര്യങ്ങൾ നടത്തുന്നത്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക