സുഭാഷ് സ്മാരക ഗ്രന്ഥാലയം & കൊട്ടക്കാനം സ്പോർട്സ് & ആർട്സ് ക്ലബ്ബ് 

19958ൽ സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ച ഈ ഗ്രന്ഥാലയം ഇവിടെ ആദ്യത്തേതാണ്‌ (Reg No 3835/TPA).ശ്രീ. പി.വി. ഗോപാലൻ നമ്പ്യാർ, ശ്രീ. എം. അച്ചുതൻ മാസ്റ്റർ, ശ്രീ. പി.വി. ഫൽഗുനൻ മാസ്റ്റർ, ശ്രീ. ഇ.കെ. കേശവൻ നമ്പ്യാർ മുതലായവരാണ്‌ നേതൃത്വം വഹിച്ചത്. 1968ൽ പഞ്ചായാത്തിനു കൈമാറി പൂർണ്ണരൂപത്തിൽ പ്രവർത്തനമാരംഭിച്ച ഈ ഗ്രന്ഥാലയത്തിനു സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. ശ്രീ. പി. മാധവൻ മാസ്റ്റർ, ശ്രീ. ഇ.കെ. കേശവൻ നമ്പ്യാർ, ശ്രീ. യു. ഗോവിന്ദൻ, ശ്രീ. കെ.വി. ബാലൻ, ശ്രീ. പി.വി. ദാമോദരൻ മുതലായവരാണ്‌ പ്രവർത്തനകാലയളവിൽ ഗ്രന്ഥാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രധാന വ്യക്തികൾ. 

'C' ഗ്രേഡിൽ പ്രവർത്തിച്ചുവരുന്ന ഈ ഗ്രന്ഥാലയത്തിന്‌ വർഷംതോറും സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ഗ്രാന്റും, പഞ്ചായത്ത് വക റേഡിയോ, ടിവി, ഒരു ദിനപ്പത്രം എന്നിവ ലഭിക്കുന്നുണ്ട്. 

ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എഴുപതുകളുടെ പകുതികുതൽ സംഘടിപ്പിക്കപ്പെട്ട വോളിബോൾ മത്സരങ്ങളിൽ പ്രശസ്തരായ ഒട്ടേറെ താരങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഗ്രന്ഥാലയത്തിന്റെ സ്പോർട്സ് വിഭാഗത്തിൽ ശക്തമായ ഒരു വോളിബോൾ ടീം ഉണ്ടായിരുന്നു. നിരവധി ജില്ലാമേളകളിൽ പങ്കെടുക്കുകയും, പ്രശംസകൾ നേടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങൾ, വായനാമത്സരങ്ങൾ, പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

ഗ്രന്ഥാലയത്തിന്റെ ആരംഭകാലത്ത് പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും അഫിലിയേഷൻ ആവശ്യത്തിലേക്ക് യശ:ശരീരനായ ശ്രീ. പി.എൻ. പണിക്കറെ പരിചയപ്പെടുത്തുകയും ചെയ്ത മുൻ താലൂക്ക് സെക്രട്ടറി ശ്രീ. കെ. നാരായണൻ നായർ, പലനിർണ്ണായക ഘട്ടത്തിലും നിർദ്ദേശങ്ങളും സഹായവും നൽകി സഹായിച്ച, ഈയിടെ അന്തരിച്ച ശ്രീ. എം. ഗോവിന്ദൻ നമ്പ്യാർ എന്നിവരെ വിസ്മരിക്കാനാവില്ല. 

ഗ്രന്ഥാലയം നേരിടുന്ന വെല്ലുവിളികൾ 

  • സ്ഥലപരിമിതികാരണം പല പദ്ധതികളും നടപ്പിലാക്കാൻ കഴിയുന്നില്ല. 
  • സ്വന്തം സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി അംഗീകാരം ലഭിച്ചെങ്കിലും സാമ്പത്തിക വിഷമം കാരണം ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.
  • MLAയുടെ വികസന ഫണ്ടിൽ നിന്ന് ഒരു ചെറിയ സഹായം പ്രതീക്ഷിച്ച പ്രവർത്തകർക്ക് ഈ പ്രതിനിധിയിൽ നിന്ന് തികച്ചും നിരാശാജനകമായ അനുഭവമാണ്‌ ഉണ്ടായത്. ആസന്ന ഭാവിയിലെങ്കിലും പകുതിവഴി പിന്നിട്ട നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാനുള്ള സഹായ സഹകരണം സർക്കാർ അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്നു. അതുവഴി ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥലപരിമിതി മൂലമുള്ള വിഷമങ്ങൾ തീർക്കാനും സാധിക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിക്കുന്നു. 
  • പഞ്ചായത്തിൽ നിന്നും ഇപ്പോൾ ലഭിച്ചുവരുന്നത് കേവലം ഒരു ദിനപ്പത്രമാണ്‌. അഞ്ച് ദിനപ്പത്രങ്ങൾ പന്ത്രണ്ടിലേറെ ആനുകാലികങ്ങൾ എന്നിവ അത്യാവശ്യമായ ഒരു 'C' ഗ്രേഡ് ഗ്രന്ഥാലയത്തിന്‌ പ്രതിമാസം 1500 രൂപയിലേറെ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്‌. 

ശ്രീ പി.വി. ദാമോദരൻ മാസ്റ്റർ പ്രസിഡന്റും, എ.പി.കെ. നാരായണൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ ഇപ്പോൾ ഗ്രന്ഥശാലാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ടി.വി. വരണ്യയാണ്‌ ലൈബ്രേറിയൻ.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക