ഇ.കെ. നായനാർ പൊതുജന വായനശാല, എളമ്പേരം

മുപ്പത്തേഴ് വർഷം മുമ്പ് ശ്രീ. പി.കെ. വാസു, ശ്രീ. പി.പി. രമേശന്‍, ശ്രീ. എ.പി. മുസ്തഫ, ശ്രീ. പി.പി. ഗോപാലന്‍ തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് തുടങ്ങിയതാണ്‌ ഈ സ്ഥാപനം. ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും സമ്പാദിക്കാന്‍ മാറിമാറി വന്ന കമ്മിറ്റികള്‍ക്ക് സാധിച്ചു.

പ്രവര്‍ത്തനകാലയളവില്‍ ശ്രീ. പി.കെ. വാസു, ശ്രീ. പി.പി. രാഘവന്‍, ശ്രീ. പി.വി. ഗോപാലന്‍, ശ്രീ. എ.പി. മുസ്തഫ, ശ്രീ. ഡി. നാരായണന്‍, ശ്രീ. സി. കുഞ്ഞിക്കണ്ണന്‍, ശ്രീ. സി. മുകുന്ദന്‍, ശ്രീ. പി.പി. ശശീന്ദ്രന്‍, ശ്രീ. കെ. ഫൽഗുനന്‍, ശ്രീ. പി. പവിത്രന്‍, ശ്രീ. എം. വിജയന്‍, ശ്രീ. ഇ. ലക്ഷ്മണന്‍, ശ്രീ. പി. രമേശന്‍, ശ്രീ. സി. പ്രേംലാല്‍, ശ്രീ. എം. ഷൈജു എന്നിവര്‍ നേതൃത്വം നല്കി.

ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരം ഇല്ലെങ്കിൽ പോലും, ഈ വായനശാല ഗ്രന്ഥങ്ങൾ ശേഖരിച്ച് വായനക്കാർക്ക് വിതരണം ചെയ്തുവരുന്നു. ആരോഗ്യം, കൃഷി, തുടങ്ങിയ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസ്സുകള്‍ നടത്തുന്ന ഈ സ്ഥാപനം കലാകായിക രംഗങ്ങളെ പരിപോഷിപ്പിക്കുന്നതിലും പിന്നിലല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ സ്ഥാപനം പ്രദേശത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക