കര്‍ഷക സമരങ്ങള്‍

സാമ്പത്തികവും സാമ്പത്തികേതരവുമായ പല ആവശ്യങ്ങള്‍ക്കും കര്‍ഷകര്‍ക്ക്‌ ജന്മി‍മാരെ ആശ്രയിക്കേണ്ടി വന്നിരുന്നു. കടക്കെണിയില്‍പ്പെട്ട്‌ സകലതും നഷ്ടപ്പെട്ട കര്‍ഷകര്‍ ഒട്ടേറെയുണ്ട്‌. 1940-ലെ മൊറാഴ സമരത്തിനുശേഷം 'കിസാന്‍ സംഘം' എന്ന പേരില്‍ ഒരു സംഘടന കാര്‍ഷികരംഗത്ത്‌ പുതിയ ചിന്താധാരയ്ക്ക്‌ വിത്തുപാകി. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു കൂവേരിയിലെ അഞ്ഞൂറോളം കര്‍ഷകര്‍ ജന്‍മി വേങ്ങര ചാത്തുക്കുട്ടി നായനാരുടെ കാനൂലിലെ വസതിയിലേക്കു ജാഥയായി പുറപ്പെട്ടു. വാശി, നൂരി, മുക്കാല്‍, ശീലക്കാശ്‌, കുറ്റിക്കാണം, കങ്ങാണി, തിരുമുല്‍ക്കാഴ്ച, പാസ്പണം, പൊളിച്ചെഴുത്ത്‌ തുടങ്ങിയ ജന്‍മിഭോഗങ്ങള്‍ മിക്കതും നിറുത്തലാക്കാന്‍ ഈ ജാഥയ്ക്ക്‌ കഴിഞ്ഞു.

1941-42 സാധാരണക്കാര്‍ പട്ടിണിയുടെയും കടബാദ്ധ്യതയുടെയും പടുകുഴിയില്‍ അകപ്പെട്ട കാലമായിരുന്നു. ജന്‍മി-കുടിയാന്‍ ബന്ധം ഉലയുന്നതിന്‌ ഇതും കാരണമായി. പാട്ടക്കുടിയാന്‍മാര്‍ക്കു സംരക്ഷണം ലഭിച്ചതും തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവും കൃഷിരീതിയിലും ഭൂവിനിയോഗത്തിലും ഭൂവുടമ സമ്പ്രദായത്തിലും ഗണ്യമായ മാറ്റം വരുത്തി. സ്വാതന്ത്ര്യബ്ധിക്കു മുമ്പുതന്നെ നരിക്കോട്ടില്ലം വക ആയിരക്കണക്കിനേക്കര്‍ സ്ഥലം ആലപ്പുഴയിലെ ഒരു സ്വകാര്യവ്യക്തി കശുമാവ്‌ എസ്റ്റേറ്റാക്കി മാറ്റിയിരുന്നു. തൈലപ്പുല്‍കൃഷിയും അവര്‍ ആരംഭിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക