ഓളിയന്‍ രാമന്‍(**** - 1992)

കൂവേരിയിൽ കമ്മ്യുണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം കാഴ്ച്ചവെച്ച ഇദ്ദേഹം വള്ളിക്കടവിലെ കാരണവർ കൂടിയായിരുന്നു. വാരം രശീതിക്കുവേണ്ടി പ്രെനോട്ട് തിരികെ കിട്ടാൻ വേണ്ടിയും ശ്രീ അസൈനാർ ഹാജിക്കെതിരെ സമരം നടത്തുകയുണ്ടായി. വേങ്ങയിൽ നായനാർക്കെതിരെയും സമരം ചെയ്തു. 1948കാലത്ത്‌ പോലിസിന്റെ ക്രൂര മർദ്ദനത്തിനിരയായി. കെ.പി.അർ. ഗോപാലൻ മോറാഴ കേസ്സിൽ നിന്നും രക്ഷപെട്ട് വന്നതിനുശേഷം കൂവേരിയിൽ സ്വീകരണം നല്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. കൂവേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒരു നല്ല കൃഷിക്കാരൻ കൂടിയായ അദ്ദേഹം 1992ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക