എം. സി. മാധവന്‍ (**** - 1994)

കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും കർഷക സംഘത്തിന്റേയും സജീവ പ്രവർത്തകനായിരുന്നു. പന്നിയൂർ കോർണോപൊയിൽ ആദിദ്രാവിഡ സ്കൂളിൽ കുറച്ചുകാലം അദ്ധാപകനായും, ആറോൺ മില്ലിൽ നെയ്ത്തുകാരനായും ജോലി നോക്കി. കൂവേരി ഗ്രാമസേവാസമിതി സെക്രട്ടറിയായിരുന്നു. 1946കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. കെ.കെ.എൻ. പരിയാരവുമായുള്ള ബന്ധം അദ്ദേഹത്തെ തളിപ്പറമ്പിലേക്ക് പ്രവർത്തനം മാറ്റാൻ പ്രേരിപ്പിച്ചു. 1948ൽ അക്കിപ്പറമ്പിൽ നടന്ന പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. പോലീസിന്റെ പിടിയിലായ ഇദ്ദേഹം 11 ദിവസം ജയിലിൽ കിടന്നു. 1994 അന്തരിച്ചു. അവിവാഹിതനായിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക