മാച്ചാത്തി കുഞ്ഞിക്കണ്ണന്‍ (1918-1955)

കൂവേരിയിൽ കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു. 1918ൽ ജനിച്ച ഇദ്ദേഹം 1936ൽ സിങ്കപ്പ്പൂരിൽ പോയി. 1938ൽ കർഷക സംഘത്തിൽ അംഗമായി. നാടുവാഴി ജന്മിത്തത്തിനെതിരായ പോരാട്ടത്തിൽ പങ്കുവഹിച്ചു. 1940ലെ മോറാഴ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന്‌ അറസ്റ്റ് ചെയ്യപ്പെട്ടു. 3 വർഷത്തെ തടവു ശിക്ഷാകാലത്ത് കണ്ണൂര്‍, ബെല്ലാരി, ആലീപ്പൂർ, വെല്ലൂർ എന്നീ ജയിലുകളിൽ ആയിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ നല്കിയ അപ്പീലിൽ തടവുമോചിതനായ ഇദ്ദേഹം 1955ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക